• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:28 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കെവിന്‍ വധക്കേസില്‍ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

By Web Desk    June 26, 2018   
Kevin-murder

കൊച്ചി:കോട്ടയം കെവിന്‍ വധക്കേസുമായി ബന്ധപ്പെട്ട് പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.എ.എസ്.ഐ ബിജു, കോണ്‍സ്റ്റബിള്‍ അജയകുമാര്‍ എന്നിവരുടെ ജ്യാമ്യം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.ഏറ്റുമാനൂര്‍ കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.ഹര്‍ജിയില്‍ പൊലീസുകാരോട് കോടതി വിശദീകരണം തേടിയിരുന്നു.കേസിലെ മുഖ്യപ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.എന്നാല്‍ കൈക്കൂലി വാങ്ങിയതിന് ഷാനുവിന്റെ മൊഴിയോ സാക്ഷി മൊഴികളോ ഇല്ലാ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഏറ്റുമാനൂര്‍ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.ഇരുവരും കൈക്കൂലി വാങ്ങിയെന്നതിന്റെ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് ഏറ്റുമാനൂര്‍ കോടതി സമയം അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News