• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:43 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കനത്ത മഴയും വെള്ളപ്പൊക്കവും;നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

By Web Desk    August 15, 2018   
NEDUMBASSERY AIRPORT

കൊച്ചി:മഴ കനക്കുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ശനിയാഴ്ച വരെ വിമാനത്താവളം അടച്ചു.പെരിയാറില്‍ വെള്ളമുയര്‍ന്നപ്പോള്‍ കൈവഴിയായ ചെങ്കല്‍തോട്ടില്‍നിന്നും വെള്ളം വിമാനത്താവളത്തിലേക്ക് കയറിയിരുന്നു.വെള്ളം കയറിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിരുന്നു
വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാന്‍ തീരുമാനിച്ചത്. വിമാനത്താവളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം തുറന്നു: 0484 3053500, 2610094.0484 3053500, 2610094. 
ദോഹയില്‍ നിന്നുള്ള ജെറ്റ് എയര്‍വേസ് വിമാനവും ദുബായില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനവും ബംഗളൂരുവിലേക്ക് ഗതിമാറ്റിവിട്ടു. അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം കോയമ്ബത്തൂരിലേക്ക് വഴിതിരിച്ചുവിട്ടു. 
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെ സര്‍വീസുകള്‍ അസാനിപ്പിച്ചതായാണ് ആദ്യം അറിയിച്ചത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം അടച്ചതായി പിന്നീട് അധികൃതര്‍ അറിയിക്കുകയായിരുന്നു. 


 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News