• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:00 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സേനയിലെ ദാസ്യപണിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍;ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി

By Web Desk    June 19, 2018   
cm

തിരുവന്തപുരം:സംസ്ഥാന പോലീസ് സേനയിലെ ദാസ്യപണിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിയെ കുളിപ്പിക്കലല്ല പോലീസുകാരുടെ പണിയെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ടവരെ ദാസ്യപ്പണിക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.സംസ്ഥാനത്ത് വ്യക്തികളുടെ സുരക്ഷാചുമതലകള്‍ക്കായി 335 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.199 പേര്‍ക്കാണ് സുരക്ഷ നല്‍കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.23 പേര്‍ക്ക് സുരക്ഷ നല്‍കേണ്ട ആവശ്യമില്ലെന്ന് സുരക്ഷാ അവലോകന സമിതി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പോലീസിലെ ദാസ്യപ്പണി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News