• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാന പോലീസ് സേനയിലെ ദാസ്യപ്പണി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു;അതൃപ്തിയുമായി മുഖ്യമന്ത്രി

By Web Desk    June 26, 2018   
cm

തിരുവനന്തപുരം:സംസ്ഥാനത്തെ പോലീസ് സേനയിലെ ദാസ്യപ്പണി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.
കേസുകളില്‍ മേലുദ്യോഗസ്ഥരുടെ നോട്ടമുണ്ടാകണം.കൃത്യമായ ഇടവേളകളില്‍ മേലുദ്യോഗസ്ഥര്‍ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.മാധ്യമവാര്‍ത്തകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.സേനയിലെ ദാസ്യപ്പണി തുടങ്ങിയ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തന്നെ മുന്‍ കൈയെടുത്താണ് യോഗം വിളിച്ചത്.ജനങ്ങളുടെ സേവനങ്ങള്‍ക്കായിരിക്കണം പൊലീസ് മുന്‍ഗണന നല്‍കേണ്ടത്. പൊലീസുകാരേയും ക്യാമ്പ് ഫോളോവര്‍മാരേയും ഒപ്പം നിറുത്തണം. എന്നാല്‍, ഇതെല്ലാം ചട്ടങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമായിരിക്കണം. ഗൗരവമുള്ള കേസുകളുടെ അന്വേഷണത്തിന് എസ്.പിമാര്‍ മേല്‍നോട്ടം വഹിക്കണെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.വൈകുന്നേരം തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരുടെ യോഗം ഡിജിപി വിളിച്ചിട്ടുണ്ട്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News