• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
02:01 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാലവര്‍ഷക്കെടുതി;ഇടുക്കിയില്‍ 26 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

By Web Desk    August 11, 2018   
M.M Mani

ഇടുക്കി:സംസ്ഥാനത്തെ ദുരന്തപെയ്ത്തില്‍ ഇടുക്കിയില്‍ ഇതുവരെ 26കോടിയുടെ നഷ്ടമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.വൈദ്യുതി മന്ത്രി എം.എം മണിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.കണക്കുകള്‍ വിശദമായി വിലയിരുത്തി വരുന്നതേയുള്ളൂവെന്നും പൂര്‍ണ കണക്ക് ലഭിക്കുമ്പോള്‍ നഷ്ടം ഇനിയും കൂടാമെന്നും അവലോകന യോഗത്തിന് ശേഷം അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതുവരെ 56 വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. 929 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 17 ദുരിതാശ്വാസ ക്യാമ്ബുകളിലായി 1058 പേര്‍ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാലവര്‍ഷക്കെടുതി നേരിടാന്‍ സര്‍ക്കാര്‍ സമഗ്ര പാക്കേജ് തയ്യാറാക്കും. കേന്ദ്ര സര്‍ക്കാരിനോട് കൂടുതല്‍ സഹായം ചോദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. 


 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News