• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:13 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാനത്ത് കനത്ത മഴ;മരണം പതിനാലായി

By Web Desk    August 9, 2018   
kerala Natural disaster

കോട്ടയം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരണസംഘ്യ 14 അയി.ഇടുക്കിയിലും മലപ്പുറത്തുമാണ് ഏറ്റവുമധികം ആളുകള്‍ മരിച്ചത്.
ഇടുക്കിയില്‍ രണ്ടിടങ്ങളിലായി ഏഴു പേര്‍ മരിച്ചു.അടിമാലി-മൂന്നാര്‍ ദേശീയപാതയ്ക്ക് സമീപം പുത്തന്‍ കുന്നേല്‍ ഹസന്‍കോയയുടെ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഹസന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, മുജീബിന്റെ ഭാര്യ ഷെമീനയും മക്കളായ ദിയ, നിയ എന്നിവരാണ് മരിച്ചത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ഹസന്‍ കോയ, സൈനുദ്ദീന്‍ എന്നിവരെ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ഇടുക്കി കഞ്ഞിക്കുഴിയില്‍ ഉരുള്‍പൊട്ടി ദന്പതികള്‍ മരിച്ചു. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കുടുക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. വയനാട് വൈത്തിരിയിലും മലപ്പുറം ചെട്ടിയം പറമ്ബിലും ഓരോരുത്തര്‍ വീതം മരിച്ചിട്ടുണ്ട്.
നിലമ്പൂര്‍ ചെട്ടിയംപാറയില്‍ ഉരുള്‍പൊട്ടി അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ ചെട്ടിയംപാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ ഇവര്‍ ഒലിച്ചുപോവുകയായിരുന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്.


 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News