• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
02:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി;പ്രകൃതിക്ഷോഭം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷം

By Web Desk    June 18, 2018   
kerala legislative assembly

തിരുവനന്തപുരം:കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് പ്രതിപക്ഷം.പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കാലതാമസമുണ്ടായത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എന്നാല്‍ കട്ടിപ്പാറയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം വന്നിട്ടില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതി നേരിടാന്‍ മുന്‍കരുതല്‍ എടുത്തിരുന്നുവെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.പ്രശ്‌ന ബാധിത പ്രദേശത്ത് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.കട്ടിപ്പാറ ദുരന്തത്തിന്റെ ആക്കം കൂട്ടിയത് ജല സംഭരണിയാണെന്നും ആരാണ് ജല സംഭരണിക്ക് അനുമതി നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് ആരാഞ്ഞു.അതിനിടയില്‍ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തെ എംഎല്‍എയുടെ പാര്‍ക്കിനെ കുറിച്ച് സഭയില്‍ ചര്‍ച്ച നടന്നു.നിയമലംഘനം സര്‍ ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പി വി അന്‍വറിന്റെ പാര്‍ക്കിനെ കുറിച്ച് റവന്യൂ മന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാല്‍ കട്ടിപ്പാറയിലെ ജലസംഭരണിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിമറായി വിജയന്‍ സഭയില്‍ പറഞ്ഞു.വിദഗ്ധ സമിതി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു.


 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News