• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:07 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മഴക്കെടുതി;ഇന്ന് ഏഴ് മരണം,സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലര്‍ട്ട്

By Web Desk    August 15, 2018   
kerala Natural disaster

തിരുവനന്തപുരം:പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി,കോട്ടയം,പത്തനംതിട്ട,ആലപ്പുഴ,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,കോഴിക്കോട്,മലപ്പുറം,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.സുരക്ഷാ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മാത്രം ഏഴ് പേരാണ് മരിച്ചത്.മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. കൈതക്കുണ്ട് പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ, ആറുവയസ്സുകാരനായ മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്. 
മൂന്നാറില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ഹോട്ടലിന് മുകളില്‍ മണ്ണിടിഞ്ഞ് ജീവനക്കാരനാണ് മരിച്ചത്. തമിഴ്നാട് സ്വദേശി മദനന്‍ എന്നയാളാണ് മരിച്ചത്.റാന്നി ഇട്ടിയപ്പാറ ബൈപ്പാസില്‍ മുങ്ങിയ വീടിനുള്ളില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ചുഴുകുന്നില്‍ ഗ്രേസി (70) യാണ് മരിച്ചത്. തൃശൂര്‍ വലപ്പാട് പൊട്ടിയ വൈദ്യുത കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് മല്‍സ്യ തൊഴിലാളിയായ രവീന്ദ്രന്‍ മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഒരാള്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീണ് മരിച്ചു.


 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News