• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയത്തിനിടയിലെ വിദേശയാത്ര;മന്ത്രി കെ.രാജുവിന് സിപിഐയുടെ പരസ്യശാസനയും താക്കീതും

By Web Desk    August 29, 2018   
k raju

തിരുവനന്തപുരം:സംസ്ഥാനം പ്രളയദുരിതം നേരിടുന്ന സമയത്ത് വിദേശയാത്ര നടത്തിയ സംഭവത്തില്‍ മന്ത്രി കെ രാജുവിന് സിപിഐയുടെ പരസ്യശാസനയും താക്കീതും.ഇത്തരമൊരു സാഹചര്യത്തില്‍ മന്ത്രി ചെയ്തത് അനൗചിത്യമാണെന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് താക്കീത് നല്‍കിയത്.ഔദ്യോഗിക പരിപാടികള്‍ക്കല്ലാതെ സിപിഐ മന്ത്രിമാര്‍ വിദേശത്ത് പോകുന്നതില്‍ അനൗചിത്യമുണ്ടെന്നാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.ഇതേ തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ക്കല്ലാതെ സിപിഐ മന്ത്രിമാര്‍ ഇനിമുതല്‍ വിദേശ യാത്ര നടത്താന്‍ പാര്‍ട്ടി അനുമതി നല്‍കില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
പ്രളയമുണ്ടാകുന്നതിന് മുമ്പ് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും അനുമതി മന്ത്രി തേടിയിരുന്നു.എന്നാല്‍ എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും മന്ത്രി ചെയ്തത് തെറ്റാണ്. ഇത് പാര്‍ട്ടിയ്ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് അച്ചടക്കനടപടി സ്വീകരിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.


 

Tags: Kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News