• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം പുരോഗമിക്കുന്നു;കേരളത്തിന്റെ പുനസൃഷ്ടിക്കായി ക്രിയാത്മക ചര്‍ച്ച നടത്തും

By Web Desk    August 30, 2018   
kerala legislative assembly

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനം പുരോഗമിക്കുന്നു.അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ്, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, സോമനാഥ് ചാറ്റര്‍ജി എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടും പ്രളയത്തില്‍ മരിച്ചവര്‍ക്ക് സഭ അനുശോചനം രേഖപ്പെടുത്തികൊണ്ടുമാണ് പ്രത്യേക നിയമസഭ സമ്മളനം ആരംഭിച്ചത്.നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പ്രളയത്തില്‍ 483 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. 14 പേരെ കാണാതായി. 140 പേര്‍ ചികിത്സയിലുണ്ട്. 14.5 ലക്ഷം പേര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്നു. 305 ക്യാമ്പുകളിലായി ഇന്ന് 16,767 കുടംബങ്ങളിലായി 59,296 പേരുണ്ട്.ബഹുജനങ്ങളെയും രംഗത്തിറക്കി. കേന്ദ്രസേനകളുടെയും സൈന്യത്തിന്റെയും സേവനം യഥാസമയം തേടി. ഇത് മരണസംഖ്യ കുറച്ചു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി.രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്ക് ബിഗ് സല്യൂട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.പുനരധിവാസത്തിനും പുനര്‍നിര്‍മ്മാണത്തിനും മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.


 

Tags: kerala
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News