• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
06:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയദുരന്തം നേരിടാൻ വിദേശ സഹായം വേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം

By Web Desk    September 26, 2018   
kerala flood

ന്യൂഡല്‍ഹി: ;കേരളത്തിലെ പ്രളയദുരന്തം നേരിടാൻ യു.എ.ഇ. അടക്കമുള്ള വിദേശരാജ്യങ്ങളുടെ സാമ്പത്തികസഹായം സ്വീകരിക്കേണ്ടെന്ന നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു. എന്നാൽ, വിദേശരാജ്യങ്ങളിലെ മലയാളിക്കൂട്ടായ്മകളിൽനിന്നു സഹായം സ്വീകരിക്കാം. മുഖ്യമന്ത്രി പിണറായി വിജയനുമായി ചൊവ്വാഴ്ച വൈകീട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കിയത്.

സഹായാഭ്യർഥനയുമായി സംസ്ഥാനമന്ത്രിമാർ നടത്തുന്ന വിദേശയാത്രകൾക്കും തടസ്സമുണ്ടാകില്ല. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ പ്രളയദുരന്തം നേരിടുന്നതിനും പുനരധിവാസപ്രവർത്തനങ്ങൾക്കും കൂടുതൽ സാമ്പത്തികസഹായം നൽകണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനവും നൽകി. കേരളത്തിനുണ്ടായ മൊത്തം നാശനഷ്ടത്തിന്റെ കണക്ക് അടുത്തമാസം കേന്ദ്രത്തിനു നൽകും.

യു.എ.ഇ. അടക്കമുള്ള വിദേശരാജ്യങ്ങൾ വാഗ്ദാനംചെയ്ത സഹായം സ്വീകരിക്കാൻ അനുമതിനൽകണമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ അഭ്യർഥിച്ചു. എന്നാൽ, ഇതിന് നിലവിൽ തടസ്സമുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. സംസ്ഥാനം പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താഴ്ന്നപ്രദേശങ്ങളിലെ പുനരധിവാസപ്രവർത്തനങ്ങൾക്ക് ന്യൂസീലൻഡിന്റെ സഹായം തേടുന്നതിന് തടസ്സമുണ്ടാകില്ല.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നന്നായിരുന്നു. പ്രളയം നേരിടാൻ കേന്ദ്ര ഏജൻസികൾ നൽകിയ സഹകരണത്തിനു പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു.കേരളത്തിൽ 700 കുടുംബങ്ങൾ ഇപ്പോഴും അഭയാർഥിക്യാമ്പുകളിലാണ്. വീടുകളുടെ നിർമാണം പൂർത്തിയാകുന്നമുറയ്ക്ക് അവർക്ക് വീടുകളിലേക്കു മടങ്ങാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News