• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
03:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്;ജഡ്ജി അടങ്ങുന്ന പ്രത്യേക സമിതിയെ രണ്ടാഴ്ചക്കകം നിയോഗിക്കും

By Web Desk    June 21, 2018   
thomas issac

തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.പങ്കാളിത്ത പെന്‍ഷനില്‍ നിന്ന് പിന്മാറിയാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ജഡ്ജി അടങ്ങുന്ന പ്രത്യേക വിദഗ്ധ സമിതിയെ രണ്ടാഴ്ചക്കകം നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നാണ് പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധനാ വിധേയമാക്കുമെന്നത്.
2013ല്‍ ആരംഭിച്ച പങ്കാളിത്ത പെന്‍ഷനില്‍ എഴുപതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ അംഗങ്ങളാണ്.പദ്ധതിപ്രകാരം ഓരോ ജീവനക്കാരനും അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനംപെന്‍ഷന്‍ അക്കൌണ്ടിലേക്ക് പ്രതിമാസം അടയ്ക്കണം.തുല്യമായ വിഹിതം  തൊഴിലുടമ അടയ്ക്കണം. ഈ തുക പെന്‍ഷന്‍ഫണ്ടുകളില്‍ നിക്ഷേപിക്കും.തുടര്‍ന്ന് തുക ഷെയര്‍ മാര്‍ക്കറ്റിലും മറ്റും നിക്ഷേപിക്കും.പിന്നീട് ഷെയര്‍മാര്‍ക്കറ്റിന്റെ സ്ഥിതി വിഗതികള്‍ക്കനുസരിച്ച് തുകയില്‍ ഏറ്റകുറച്ചിലുകള്‍ സംഭവിക്കും.റിട്ടയര്‍ ചെയ്യുമ്പോള്‍ ജീവനക്കാരന്റെ പേരില്‍ മൊത്തം ഫണ്ടിലുള്ള തുകയുടെ 60 ശതമാനം തിരിച്ചുനല്‍കും. ബാക്കി 40 ശതമാനം തുക ഏതെങ്കിലും ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ആന്വിറ്റി സ്‌കീമില്‍ നിക്ഷേപിക്കും. ഈ തുകയില്‍നിന്നുള്ള വരുമാനമുപയോഗിച്ച് ഇന്‍ഷുറന്‍സ് കമ്പനിയായിരിക്കും പെന്‍ഷന്‍ നല്‍കുക. ഇതോടെ പത്തുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാരന് 3000 രൂപയില്‍ താഴെമാത്രമാണ് ആന്വിറ്റി ഇന്‍ഷുറന്‍സ് സ്‌കീമില്‍നിന്ന് പെന്‍ഷനായി ലഭിക്കുന്നത്.


 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News