• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തകര്‍ന്ന സ്‌കൂളുകള്‍ നാളെ തുറക്കേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി;ഓണപരീക്ഷ ഉടന്‍ നടത്തില്ല

By Web Desk    August 28, 2018   
C.Raveendranath

തിരുവനന്തപുരം:പ്രളയക്കെടുതിയില്‍ തകര്‍ന്ന സ്‌കൂളുകള്‍ നാളെ തുറക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്.നഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഉടന്‍ സ്‌കൂളിലെത്തിക്കുമെന്നും ഇത്തവണത്തെ ഓണപ്പരീക്ഷ ഉടന്‍ ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
തകര്‍ന്ന സ്‌കൂളുകല്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.നഷ്ടപ്പെട്ട അധ്യയനവര്‍ഷം വീണ്ടെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
പ്രളയത്തിനിടെ നിരവധി വിദ്യാലയങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ചിലത് ഭാഗികമായും. ഇങ്ങനെ തകര്‍ന്ന സ്‌കൂളുകള്‍ക്ക് പകരം സ്ഥലം ഒരുക്കും. സ്മാര്‍ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ പൂര്‍വസ്ഥിതിയിലാക്കാന്‍ പൂര്‍വവിദ്യാര്‍ഥികളുടേയും സന്നദ്ധസംഘടനകളുടേയും സഹായം തേടുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.ഇന്നലെയും കഴിഞ്ഞ ദിവസവുമായി സന്നദ്ധപ്രവര്‍ത്തകരും മറ്റും 95 ശതമാനത്തിലധികം സ്‌കൂളുകളും വൃത്തിയാക്കിയിട്ടുണ്ട്.അതേസമയം മാറ്റിവച്ച ഓണപരീക്ഷ എന്നു നടത്തുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. പാഠപുസ്തകങ്ങളും യൂണിഫോമും കുട്ടികള്‍ക്കു നേരിട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News