• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കട്ടിപ്പാറയില്‍ തിരച്ചില്‍ തുടരുന്നു:വിദഗ്ധസംഘം ഇന്നെത്തും

By Web Desk    June 17, 2018   
MONSOON

കട്ടിപ്പാറ:  കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍  കാണാതായ രണ്ടുപേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്തുവാനുളള റെഡാര്‍ സംവിധാനവും വിദഗ്ധ സംഘവും ഇന്ന് എത്തും.കരിഞ്ചോല അബ്ദുറഹുമാന്റെ ഭാര്യ നഫീസ, ഹസന്റെ ഭാര്യ ആസ്യ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ നാലുേപരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി.
കാണാതായ കരിഞ്ചോല ഹസന്റെ മകള്‍ നുസ്‌റത്ത് (26), നുസ്‌റത്തിന്റെ മകള്‍ റിന്‍ഷ ഷെറിന്‍ (നാല്), ഹസന്റെ മകന്‍ മുഹമ്മദ്‌റാഫിയുടെ ഭാര്യ ഷംന (25), മകള്‍ നിയ ഫാത്തിമ (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്.രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമന്നും വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
 

Tags: MONSOON
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News