• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കട്ടിപ്പാറ ഉരുള്‍പൊട്ടലിന് ആക്കം കൂട്ടിയത് തടയണ നിര്‍മ്മാണമെന്ന് സിഡബ്ല്യുആര്‍ഡി

By Web Desk    June 25, 2018   
kattipara frost

കോഴിക്കോട്:കട്ടിപ്പാറ ഉരുള്‍പൊട്ടലിന് ആക്കം കൂടാന്‍ കാരണം തടയണ നിര്‍മ്മാണമെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് (സിഡബ്ല്യുആര്‍ഡിഎം).അപകടത്തിന് ആക്കം കൂട്ടിയത് ചെരിഞ്ഞ പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്നാണ് സിഡബ്ല്യുആര്‍ഡി കണ്ടെത്തല്‍.പ്രദേശത്ത് വിശദമായ പരിശോധന നടത്തുമെന്നും വിദഗ്ധ സംഘം പറഞ്ഞു. മണ്ണ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിദഗ്ധസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറ കരിഞ്ചോലമലയ്ക്കു മുകളില്‍ ജലസംഭരണി നിര്‍മിച്ചത് പഞ്ചായത്തിന്റെ അനുവാദമില്ലാതെയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു.ജലസംഭരണിയുടെ നിര്‍മാണ സമയത്തോ അതിനു ശേഷമോ പരാതി കിട്ടിയിട്ടില്ല. പഞ്ചായത്തില്‍നിന്നു യാതൊരുവിധ അനുമതിയും സ്ഥലമുടമകള്‍ വാങ്ങിയിരുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News