• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
10:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വിദ്യാര്‍ത്ഥിനികളുടെ മാറിടത്തില്‍ ഉപദ്രവിക്കുക: വഴി ചോദിച്ചാല്‍ തെറ്റായ വഴി കാണിച്ച് പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്യുക, രാത്രി ഏഴു മണിക്ക് ശേഷം പുറത്തിറങ്ങിയാല്‍, ഇഷ്ട്മുള്ള വേഷം ധരിച്ചാല്‍ കടന്നാക്രമിക്കുന്ന ലൈംഗിക രോഗികള്‍ക്ക് എതിരെ കണ്ണൂര്‍ജില്ലയിലെ പാര്‍ട്ടിഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

By Web Desk    March 19, 2018   

കണ്ണൂര്‍ ജില്ലയിലെ ജില്ലയിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ (നിഫ്റ്റ്) വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന ലൈഗികാതിക്രമങ്ങളുടെ പരമ്പര സംഭവങ്ങള്‍പുറത്ത്. നടന്നു പോകുന്ന വിദ്യാര്‍ത്ഥിനിയുടെ മാറിടത്തില്‍ ബൈക്കില്‍ പോകുന്നവര്‍ അടിക്കുക, നിരന്നു നിന്ന് സ്വയം ഭോഗം ചെയ്ത് കാണിക്കുക, വഴി ചോദിച്ചാല്‍ തെറ്റായ വഴി കാണിച്ച് പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുക, കാറില്‍ വലിച്ചു കയറ്റല്‍, ലൈംഗികാതിക്രമങ്ങളെ തുടര്‍ന്ന് നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യശ്രമങ്ങള്‍ തുടങ്ങിയവയാണ് പെണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് നാരദന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിപിഐഎം എംഎല്‍എ ജയിംസ് മാത്യുവിന്റെ മണ്ഡലമായ തളിപ്പറമ്പില്‍ ആന്തൂര്‍ നഗര സഭയിലെ ധര്‍മ്മശാല പട്ടണത്തില്‍ നിന്നും ഒന്നര കിലോമീറ്ററോളം ഉള്ളിലാണ് നിഫ്റ്റ് സ്ഥിതി ചെയ്യുന്നത്. സിപിഐഎമ്മിന്റെ പാര്‍ട്ടി ഗ്രാമം സെറ്റപ്പിലുള്ള സ്ഥലത്ത് നാട്ടുകാരായ സാമൂഹ്യവിരുദ്ധരില്‍ നിന്നും നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപദ്രവങ്ങള്‍ക്കെതിരെ കണ്ണൂര്‍ ധര്‍മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ (നിഫ്റ്റ്) വിദ്യാര്‍ത്ഥികള്‍ ശക്തമായ സമരത്തിലാണ് ഇപ്പോള്‍. തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. രാത്രി ഏഴു മണിക്ക് ശേഷം പുറത്തിറങ്ങിയാല്‍, ഇഷ്ട്ടമുള്ള വേഷം ധരിച്ചാല്‍ കടന്നാക്രമിക്കുന്ന ലൈംഗിക രോഗികള്‍ക്ക് എതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെയുണ്ട്. വിദ്യാര്‍ത്ഥിനികളാണ് അധികവും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News