• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എസ്.ഡി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാന്തപുരം;ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്ഡിപിഐയെ ചുമതലപ്പെടുത്തിയിട്ടില്ല

By Web Desk    July 18, 2018   
kanthapuram

കോഴിക്കോട്:ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ രംഗത്ത്.ചിലര്‍ തീവ്രവാദത്തെ പോത്സാഹിപ്പിക്കുന്നു. ഏത് ഫ്രണ്ട് ആയാലും ഭീകര പ്രവര്‍ത്തനത്തിന് ഖുര്‍ആനും ഹദീസും പ്രചോദനം നല്‍കിയിട്ടില്ല. ഖുര്‍ആന്‍ പ്രചരിപ്പിച്ചത് മത സൗഹാര്‍ദ്ദം ആണ്. ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയാന്‍ തങ്ങള്‍ ആളല്ലെന്നും കാന്തപുരം വ്യക്തമാക്കി.
എസ്ഡിപിഐയെ വേരോടെ പിഴുതു കളയേണ്ട സമയം കഴിഞ്ഞെന്ന് പി.കെ.കുഞ്ഞാലികുട്ടിയും വിമര്‍ശിച്ചു. പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പി.എമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. പത്രസമ്മേളനം നടത്തിയും മറ്റും സി.പി.എം എസ്.ഡി.പി.ഐക്കെതിരേ പ്രസ്താവന നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും സഖ്യം തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News