• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

NOVEMBER 2018
SATURDAY
03:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജെസ്‌ന തിരോധാനം;പോലീസും സമൂഹവും പീഡിപ്പിക്കുന്നുവെന്ന് ജസ്‌നയുടെ സുഹൃത്ത്

By Web Desk    June 22, 2018   
jesna

പത്തനംതിട്ട:ജെസ്‌നയെ കാണാതായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു തെളിവുകളും ലഭിക്കാതെ അന്വേഷണ സംഘം.ഇതിനിടയില്‍ കഴിഞ്ഞ ദിവസം ജെസ്‌നയുടെ പിതാവിന്റെ കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറ കുത്തിപൊളിച്ച് ദൃശ്യം മോഡല്‍ പരിശോധന നടത്തിയിരുന്നു.പോലീസിന് ലഭിച്ച നിര്‍ണ്ണായക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.എന്നാല്‍ കേസുമായി ബന്ധപ്പെട്ട് യാതൊരു തുമ്പും പരിശോധനയില്‍ നിന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.അതിനിടിയില്‍ ജെസ്‌നയുടെ ഫോണില്‍ നിന്ന് ഏറെ നിര്‍ണ്ണായകമായ സന്ദേശങ്ങളും കോളുകളുമടങ്ങുന്ന രേഖകള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു.താന്‍ മരിക്കാന്‍ പോകുന്നുവെന്നാണ് ജെസ്‌ന അവസാനമായി ആണ്‍ സുഹൃത്തിന് അയച്ച സന്ദേശം.എന്നാല്‍ ജെസ്‌ന മുമ്പും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയക്കാറുണ്ടെന്ന് സുഹൃത്ത് പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് പോലീസും സമൂഹവും തന്നെ ഏറെ പീഡിപ്പിക്കുന്നുവെന്നും ജെസ്‌നയുടെ സുഹൃത്ത് പറഞ്ഞു.മൊബൈല്‍ സന്ദേശത്തിന്റെ കാര്യം പോലീസിനേയും ജെസ്‌നയുടെ കുടുംബത്തെയും അറിയിച്ചിരുന്നെന്നും താന്‍ ജെസ്‌നയുടെ കാമുകനല്ലെന്നും ജെസ്‌നക്ക് ആരെങ്കിലുമായി പ്രണയമുണ്ടൊ എന്ന് അറിയില്ലെന്നും ജെസ്‌നയുടെ സുഹൃത്ത് കൂട്ടിചേര്‍ത്തു.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News