• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

AUGUST 2018
THURSDAY
12:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജെസ്‌ന തന്നെയാകാമെന്ന് പോലീസ് നിഗമനം;ദൃശ്യങ്ങളില്‍ അലീഷയല്ലെന്ന് സ്ഥിരീകരിച്ചു

By Web Desk    July 7, 2018   
jesna and aleesha

കോട്ടയം:മുണ്ടക്കയം ബസ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് ജെസ്‌ന തന്നെയെന്ന നിഗമനത്തില്‍ പോലീസ്.എന്നാല്‍ ദൃശ്യങ്ങളിലെ പെണ്‍കുട്ടി തട്ടം ഇട്ടിരുന്നത് കൊണ്ട് ജെസ്‌ന തന്നെയാണൊ എന്ന് ഉറപ്പിച്ചു പറയാന്‍ വീട്ടുകാര്‍ക്കൊ കൂട്ടുകാര്‍ക്കൊ സാധിച്ചിരുന്നില്ല.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജെസ്നയോടു വളരെയധികം സാമ്യമുള്ള അലീഷ എന്ന മുണ്ടക്കയം സ്വദേശിനിയെ പോലീസ് കണ്ടെത്തിയത്.ഇതിനു പിന്നാലെ ദൃശ്യങ്ങളില്‍ കണ്ടതു ജെസ്നയല്ല അലീഷയാണെന്ന റപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് നടത്തിയ അന്വേഷണത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി അലീഷയല്ല എന്നു പൊലീസ് സ്ഥിരീകരിച്ചു. അതോടെ ദൃശ്യങ്ങളില്‍ കണ്ട യുവതി ജെസ്നയാണോ എന്ന സംശയത്തിലേയ്ക്കു വീണ്ടും പോലീസ് എത്തിരിക്കുകയാണ്. 
ജെസ്നയെ കാണാതായ മാര്‍ച്ച് 22ന് 10:44 നാണു ജസ്നയോടു സാമ്യമുള്ള യുവതി മുണ്ടക്കയം ബസ്റ്റാന്റിനു സമീപമുള്ള തുണിക്കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News