• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:38 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജസ്നയുടെ തിരോധാനം: അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നെന്ന് സൂചന

By Web Desk    July 16, 2018   
jesna-case

പത്തനംതിട്ട: കോളേജ് വിദ്യാര്‍ത്ഥി ജസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ആറ് യുവാക്കളിലേക്ക്  കേന്ദ്രീകരിച്ചതായി സൂചന. ജസ്നയുടെ ഫോണ്‍കോളുകളില്‍ നിന്നാണ് മുണ്ടക്കയത്തെ ആറംഗസംഘത്തിലേക്ക് അന്വേഷണം നീളുന്നത്..ജസ്നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. ഇവരുടെ ബന്ധങ്ങളെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്..


മുണ്ടക്കയം,ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ളവരാണ് ഈ ആറംഗസംഘത്തിലെ യുവാക്കള്‍. ഇവരില്‍ ചിലര്‍ക്ക് പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇടുക്കിയില്‍ കഴിഞ്ഞയാഴ്ച കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് സംശയമുണ്ട്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകാതെ ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്.


കാണാതാവുന്നതിന് തലേദിവസം ജസ്ന ആണ്‍സുഹൃത്തിനെ ഏഴ് തവണ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന തരത്തില്‍ പലരും ജസ്നയ്ക്ക് താക്കീത് നല്കിയിരുന്നതായുള്ള വിവരവും ലഭിച്ചതായാണ് പോലീസ് ഭാഷ്യം. അതുകൊണ്ടു തന്നെ ജസ്നയുടെ ഫോണില്‍ നിന്ന് ആണ്‍സുഹൃത്തിന് പോയ കോളുകളെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. മാര്‍ച്ച് 22നാണ് മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി ജസ്ന മരിയ ജെയിംസിനെ കാണാതായത്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News