• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

11

DECEMBER 2018
TUESDAY
06:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി;സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ നേരിട്ട് അറിയിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജലന്ധറിലെ വൈദികന്‍

By Web Desk    July 7, 2018   
bishapp

കോട്ടയം:ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആലഞ്ചേരി ആരോപണ വിധേയനായ ബിഷപ്പിനെ പിന്തുണക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ജലന്ധറിലെ വൈദികന്‍.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചത് സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നുവെന്നും പരാതി ആലഞ്ചേരിയോട് നേരിട്ടാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.പതിനഞ്ച് മിനിറ്റ് കന്യാസ്ത്രീ കര്‍ദിനാളുമായി സംസാരിച്ചത് എന്താണെന്ന് വെളിപ്പെടുത്തണമെന്ന് വൈദികന്‍ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുകൂടിയായ ജലന്ധറിലെ വൈദികനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.മാര്‍പാപ്പയെ ഇക്കാര്യങ്ങള്‍ അറിയിക്കാനുള്ള ബാധ്യത ആലഞ്ചേരിക്ക് ഉണ്ടായിരുന്നു. എന്നാല്‍ കേസില്‍ ഇടപെടാതെ ഒഴിഞ്ഞുമാറാനാണ് ആലഞ്ചേരി ശ്രമിച്ചത്. ഉന്നത മതമേലധ്യക്ഷന്മാര്‍ നിരുത്തരവാദപരമായി പെരുമാറി. സഭാ അധ്യക്ഷന്‍ ആരോപണ വിധേയനായ ബിഷപ്പിനെ പിന്തുണയ്ക്കുകയാണ്. പരാതിയുടെ ഗൗരവം സഭ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും വൈദികന്‍ പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News