• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കന്യാസ്ത്രീക്കെതിരെ ലൈംഗിക പീഡനം;ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും

By Web Desk    August 10, 2018   
jalandhar bishapp

പഞ്ചാബ്:കന്യാസ്ത്രീക്കെതിരായ ലൈംഗികാരോപണ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്‌തേക്കും.സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന ആറംഗ സംഘമാണ് ചോദ്യം ചെയ്യലിനായി ജലന്ധറിലെത്തിയിരിക്കുന്നത്.
രൂപതയിലെ ഉയര്‍ന്ന തസ്തികയിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും മൊഴി എടുക്കും. ഡിജിറ്റല്‍ തെളിവുകള്‍ കൂടി ശേഖരിച്ച ശേഷമായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക.തെളിവെടുപ്പിന് ശേഷം പീഡനാരോപണം ശരിയാണെന്നു അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടാല്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയായിരിക്കും അറസ്റ്റ് ചെയ്യുക.അതേ സമയം ചോദ്യം ചെയ്യല്‍ സംബന്ധിച്ച വാര്‍ത്തയെ തുടര്‍ന്ന് സഭാ വിശ്വാസികള്‍ ബിഷപ്പ്ഹൗസിലേക്ക് എത്തുന്നുണ്ട്.എന്നാല്‍ ക്രമസമാധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ട സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് പഞ്ചാബ് പൊലീസ് വ്യക്തമാക്കി. 


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News