• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

11

DECEMBER 2018
TUESDAY
06:27 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പരാതി വൈകിയെന്ന ബിഷപ്പിന്റെ വാദം പൊളിയുന്നു;ജലന്ധര്‍ ബിഷപ്പിനെതിരായി കന്യാസ്ത്രീ നേരത്തെ തന്നെ പരാതി നല്‍കിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

By Web Desk    July 4, 2018   
bishapp

കോട്ടയം:ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഘ പരാതി വൈകിയെന്ന ബിഷപ്പിന്റെ വാദം ശരിയല്ലെന്ന ആരോപണവുമായി കന്യാസ്ത്രീയുടെ കുടുംബം രംഗത്ത്.ജലന്ധര്‍ ബിഷപ്പിനെതിരെ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു.ഇത് വ്യക്തമാക്കുന്ന ഫോട്ടോകളടക്കമുള്ള തെളിവുകള്‍ കന്യാസ്ത്രീ ഹാജരാക്കി.ജലന്ധര്‍ ബിഷപ്പ് ലൈംഗിക ചുവയോട് കൂടി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഫോണ്‍ രേഖകള്‍ കേസിന്റെ അടുത്ത ഘട്ടത്തില്‍ ഹാജരാക്കുമെന്നും കന്യാസ്ത്രീ പറഞ്ഞു.അതേ സമയം ജലന്ധര്‍ ബിഷപ്പിനെതിരെ ആദ്യപരാതി ജലന്ധറിലെ മദര്‍ ജനറലിന് 2017 ജനുവരിയില്‍ നല്‍കിയെന്ന് കന്യാസ്ത്രീയുടെ ബന്ധു പറഞ്ഞു.എന്നാല്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയോട് പീഡനത്തെക്കുറിച്ച് പറഞ്ഞില്ലെന്ന് ബന്ധു കൂട്ടി ചേര്‍ത്തു.അതേസമയം, മദര്‍ ജനറല്‍ കുറവിലങ്ങാട്ടെത്തി പരാതിക്കാരിയെ കാണാന്‍ ശ്രമിച്ചു. മദര്‍ ജനറലിനെ കാണാന്‍ താല്‍പര്യമില്ലെന്ന് കന്യാസ്ത്രീ അറിയിച്ചു. രഹസ്യമൊഴിക്ക് മുന്‍പ് കന്യാസ്ത്രീയെ കാണാനാണ് സംഘം ശ്രമിക്കുന്നത്.കഴിഞ്ഞ ദിവസം കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പരിശോധന. പീഡനം നടന്നുവെന്ന് പറയുന്ന മുറി, കന്യാസ്ത്രീ മഠത്തിലെ രേഖകള്‍ തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News