• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

17

DECEMBER 2018
MONDAY
09:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ ബിഷപ്പിന്റെ പീഡനം;കണ്ണൂരില്‍ തെളിവെടുപ്പ് 

By Web Desk    July 12, 2018   
bishapp

കണ്ണൂര്‍:ജലന്ധര്‍ ബിഷപ്പ് ഫ്രങ്കോ മുളക്കലിനെതിരായ പീഡനപരാതിയില്‍ തെളിവെടുപ്പിനായി അന്വേഷണ സംഘം കമ്ണൂരിലെത്തി.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അധീനതയിലുള്ള കണ്ണൂര്‍ പരിയാരത്തെ മഠത്തിലാണ് അന്വേഷണ സംഘമെത്തി തെളിവെടുപ്പ് നടത്തുന്നത്.കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേത്യത്വത്തിലുള്ള സംഘമാണ് കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തുന്നത്.കന്യാസ്ത്രീയുടെ പരാതിയില്‍ കണ്ണൂരിലെ മഠങ്ങളെക്കുറിച്ച് പറയുന്നില്ലെങ്കിലും ബിഷപ്പ് കേരളത്തില്‍ എത്തുമ്‌ബോള്‍ ഇവിടെയും സന്ദര്‍ശനം നടത്തിയിരുന്നുവോ എന്നാണ് അന്വഷിക്കുന്നത്. ഇവിടെയുള്ള അന്തേവാസികളുടെ മൊഴിയെടുക്കും. രേഖകളും പരിശോധിക്കും.
അതിനിടയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ സ്വഭാവഹത്യ നടത്തുന്നുവെന്ന് ജലന്ധര്‍ രൂപതയിലെ വൈദികന്‍. ബിഷപ്പ് മുന്‍പും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരനായ വൈദികന്‍ പറഞ്ഞു. തെറ്റുകള്‍ മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും വൈദികന്‍ പറഞ്ഞു. കന്യാസ്ത്രീയുമായി മുന്‍പ് പ്രശ്നങ്ങളില്ലായിരുന്നെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം തെറ്റാണെന്നും വൈദികന്‍ ചൂണ്ടിക്കാട്ടി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News