• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:39 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ കേസ്; ബിഷപ്പിനെതിരായ  പീഡന പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു; രണ്ട് ദിവസത്തിനുള്ളില്‍ നടപടി എടുത്തേക്കും 

By Web Desk    September 15, 2018   
bishop

കൊച്ചി: ജലന്ധര്‍ പീഡനക്കേസില്‍ വത്തിക്കാന്‍ ഇടപെടുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ രണ്ട് ദിവസത്തിനകം വത്തിക്കാന്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചന. സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ബിഷപ്പിനോട് വത്തിക്കാന്‍ ആവശ്യപ്പെടും. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് സംഭവവുമായ് ബന്ധപ്പെട്ട  അടിയന്തര വിവരങ്ങള്‍ തേടി.

അടുത്ത ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ബിഷപ്പിന് പോലീസ് പോലീസ് നോട്ടീസ് നല്‍കിയത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ല എന്നു ബിഷപ്പ് വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് ബിഷപ്പിനെതിരെ നടപടിയെടുക്കാന്‍ വത്തിക്കാന്‍ നിര്‍ബന്ധിതമായത്. ബിഷപ്പ് അറസ്റ്റിലാകുകയാണെങ്കില്‍ സ്ഥാനത്തുള്ള ഒരു ബിഷപ്പ് അറസ്റ്റിലായി എന്നത് ഒഴിവാക്കാനാണ് വത്തിക്കാന്‍ ആഗ്രഹിക്കുന്നത്.

കഴിഞ്ഞ ദിവസം മുംബൈ ആർച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിയ വാര്‍ത്താ കുറിപ്പില്‍ വത്തിക്കാന്റെ നിലപാടിന്റെ സൂചനയുണ്ടായിരുന്നു. ബിഷപ്പ് മാറി നില്‍ക്കുന്നതാണ് ഉചിതം എന്നായിരുന്നു ഈ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്. കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വത്തിക്കാനിലായിരുന്നു. അദ്ദേഹം ഇന്നലെ രാത്രിയാണ് മടങ്ങിയെത്തിയത്.

നേരത്തെ വത്തിക്കാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പടെ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് വ്യാപകമായി കമന്റുകള്‍ വന്നിരുന്നു. വത്തിക്കാന്റെ വിവിധ മന്ത്രാലയങ്ങളില്‍ ഇത് സംബന്ധിച്ചുള്ള പരാതികള്‍ ലഭിച്ചിരുന്നു. ഇതിന് പുറമെ കന്യാസ്ത്രീകളുടെ പ്രത്യക്ഷ സമരവും വത്തിക്കാനെ പ്രതിരോധത്തിലാക്കി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News