• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ പീഡനക്കേസ്;  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

By Web Desk    August 13, 2018   
jalandar-case

ജലന്ധര്‍:  ബലാത്സംഗ കേസില്‍   ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ  ചോദ്യം ചെയ്യാനായി അന്വേഷണ സംഘം ജലന്ധറിലെ ബിഷപ്പ് ഹൗസില്‍ എത്തി. ചോദ്യം ചെയ്യലിനോട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സഹകരിക്കുന്നുണ്ടെന്നാണ് വിവരം. വിശദമായ ചോദ്യാവലി തയ്യാറാക്കിയാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ  സംഘം എത്തിയിരിക്കുന്നതെന്നാണ് വിവരം.

ചോദ്യം ചെയ്യലിന് മുന്നോടിയായ പഞ്ചാബ് പോലീസിന്റെ സായുധസംഘം ബിഷപ്പ് ഹൗസിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നു.  അതേസമയം ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തന്നെ അറസ്റ്റ് ചെയ്‌തേക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ ബിഷപ്പിന്റെ വക്താവിനെ അന്വഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബിഷപ്പിന്റെ യാത്രാവിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ കൃത്യത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുക.

അതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വിശ്വാസികളുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം ശരിയായ ദിശയിലാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. അറസ്റ്റ് ചെയ്യാത്തതുകൊണ്ട് മാത്രം അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പറയാനാകാകില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല കേസില്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ ലഘുലേഖകള്‍ പ്രചരിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News