• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:26 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ പീഡനക്കേസ്; ബിഷപ്പിന്റെ അറസ്റ്റ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചതിന് ശേഷം 

By Web Desk    August 14, 2018   
JALANDAR-CASE

ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യില്ലെന്ന് അന്വേഷണ സംഘം. ബിഷപ്പിനെതിരായ ശാസ്ത്രീയ തെളിവുകളുടെ ശേഖരണം  പൂര്‍ത്തിയായാല്‍ മാത്രമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയുള്ളുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബിഷപ്പ് അന്വേഷണത്തോട് സഹകരിച്ചെന്നും ഡിവൈ.എസ്.പി സുഭാഷ് പറഞ്ഞു. ബിഷപ്പിന്റെ മൊബൈല്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധന നടത്തും. ജലന്ധറില്‍ നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയ ശേഷമായിരിക്കു ഫോറന്‍സിക് പരിശോധന.

അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം ബിഷപ്പ് ഫ്രാങ്കോ നിഷേധിച്ചു. ഇന്നലെ രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ ബിഷപ്പിനെ വൈക്കം ഡിവൈ.എസ്.പി കെ. സുബാഷിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.

പീഡനം നടന്നെന്ന് പറയുന്ന ദിവസം താന്‍ കോട്ടയം കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിട്ടില്ലെന്ന് ബിഷപ്പ് മൊഴി നല്‍കി. ഏത് അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാകാനും താന്‍ തയ്യാറാണെന്നും ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News