• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ പീഡനക്കേസ്; കന്യാസ്ത്രീകളുടെ മൊഴി എടുത്തു 

By Web Desk    August 12, 2018   
jalandar-case

ജലന്ധര്‍ പീഡനക്കേസില്‍ മതിയായ തെളിവുകള്‍  ലഭിച്ചാല്‍ തിങ്കളാഴ്ച തന്നെ അന്വേഷണസംഘം  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്‌തേക്കുമെന്ന് സൂചന. ജലന്ധറിലെ തെളിവെടുപ്പ് കഴിഞ്ഞതിന് ശേഷം  ബിഷപ്പിനെ ചോദ്യംചെയ്താല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം. 

 അന്വേഷണസംഘം ശനിയാഴ്ച ജലന്ധറിലെ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തി കന്യാസ്ത്രീകളുടെ മൊഴിയെടുത്തിരുന്നു. മദര്‍ ജനറാള്‍ സിസ്റ്റര്‍ റെജീനയുടെയും ഉപദേശകസമിതിയിലെ കന്യാസ്ത്രീകളുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്.

ജലന്ധര്‍ കന്റോണ്‍മെന്റിലുള്ള മഠത്തില്‍ രാവിലെ 11-ന് തുടങ്ങിയ മൊഴിയെടുപ്പ് രാത്രി ഏഴരവരെ തുടര്‍ന്നു. ജലന്ധര്‍ പോലീസ് കമ്മിഷണര്‍ പ്രവീണ്‍ കുമാര്‍ സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അന്വേഷണസംഘം മഠത്തിലെത്തിയത്. കേരളപോലീസിന് സുരക്ഷയൊരുക്കാനായി പഞ്ചാബ് പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

മദര്‍ ജനറാള്‍ റെജീന ഉള്‍പ്പെടെയുള്ളവര്‍ ബിഷപ്പിനനുകൂലമായി മൊഴി നല്‍കിയതായാണ് സൂചന. മൊഴിയെടുക്കല്‍ പൂര്‍ണമായും വീഡിയോയിലും ചിത്രീകരിച്ചിട്ടുണ്ട്. ജലന്ധര്‍ രൂപതയിലെ നാല് വൈദികരില്‍നിന്നും മൊഴിയെടുത്തു. കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വൈദികര്‍ മൊഴി നല്‍കിയെന്നാണ് അറിയുന്നത്.

ഇനി ബിഷപ്പിനെ ചോദ്യംചെയ്യണം. അദ്ദേഹവുമായി അടുത്തു പ്രവര്‍ത്തിക്കുന്ന ചില വൈദികരുടെ മൊഴിയും രേഖപ്പെടുത്തും. ബിഷപ്പിനെ ചോദ്യംചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് വിവരം നല്‍കണമെന്ന് അന്വേഷണസംഘത്തോട് പഞ്ചാബ് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News