• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ കേസ്; പരാതിക്കാരിയായ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം

By Web Desk    August 29, 2018   
JALANDAR-CASE

കോട്ടയം : ജലന്ധര്‍ പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തല്‍. കന്യാസ്ത്രീ യാത്ര ചെയ്യാനിരുന്ന  വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍   നിര്‍ദേശം നല്‍കിയെന്ന് മഠത്തിലെ ജീവനക്കാരനാണ് ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്. മഠം ജീവനക്കാരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി.

കന്യാസ്ത്രീ താമസിക്കുന്ന മഠത്തിലെ ജീവനക്കാരനായ അസം സ്വദേശി പിന്റുവാണ് വധഗൂഢാലോചന വെളിപ്പെടുത്തിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത അനുയായിയായ വൈദികന്റെ
സഹോദരനാണ് വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്നും പിന്റു പറഞ്ഞതായി കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കന്യാസ്ത്രീ സഞ്ചരിക്കുന്ന ഇരുചക്രനാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കുന്നതിന് പുറമെ, ടയറിന്റെ വാല്‍ട്യൂബ് ലൂസാക്കണമെന്നും ജീവനക്കാരനോട് നിര്‍ദേശിച്ചിരുന്നു. ഇങ്ങനെ ചെയ്യാന്‍ തന്റെ മേല്‍ നിരന്തരം കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും ജീവനക്കാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറവിലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News