• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:25 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ബിഷപ്പിനെതിരായ കേസ്; കോടതിയും നീതി നിഷേധിക്കുന്നുവെന്ന് കന്യാസ്ത്രീകള്‍  

By Web Desk    September 13, 2018   

 കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ച കേസില്‍  കോടതിയും നീതി നിഷേധിക്കുകയാണെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. കേസ് നീട്ടിക്കൊണ്ടുപോകാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും  അന്വേഷണം അട്ടിമറിക്കുകയാണെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു. നീതി കിട്ടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകണം. സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നും സിസ്റ്റര്‍മാര്‍ പറഞ്ഞു.

അതേസമയം പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ സംതൃപ്തിയുണ്ടെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. പഴയ കേസായതിനാല്‍ അന്വേഷിക്കാന്‍ സമയം വേണ്ടിവരും. പൊലീസിനെ സമ്മര്‍ദ്ദം ചെലുത്താന്‍ പാടില്ല. ഹര്‍ജിക്കാര്‍ കുറച്ചു കൂടി കാത്തിരിക്കണം. സിബിഐ അന്വേഷണം എന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കില്ല എന്നും ഹൈക്കോടതി അറിയിച്ചു.

ബിഷപ്പിന്റേയും കന്യാസ്ത്രീയുടേയും സാക്ഷികളുടേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്താതെ അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്താല്‍ കേസ് പ്രതിയ്ക്ക് അനുകൂലമാകുമെന്നും ഐ.ജി ഇന്നലെ മാദ്ധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. 
ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആറു മണിക്കൂറാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. കന്യാസ്ത്രീയുടെ മൊഴി ഏഴുതവണ രേഖപ്പെടുത്തിയിരുന്നു. രണ്ടു മൊഴികളിലും വൈരുദ്ധ്യങ്ങള്‍ കണ്ടെത്തി. രണ്ട് മൊഴികളും തമ്മിലുള്ള വൈരുദ്ധ്യം പരിശോധിക്കേണ്ടതുണ്ട്. ഇതും അറസ്റ്റ് വൈകാന്‍ കാരണമായിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News