• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യം; നിലപാടിലുറച്ച് അന്വേഷണ സംഘം 

By Web Desk    September 2, 2018   
jalandar-case

കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീയുടെ പരാതിയില്‍  ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കണമെന്നരീതിയില്‍ അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദം. ബിഷപ്പിനെതിരായ വ്യക്തമായും  തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടും അറസ്റ്റ് വേണ്ടെന്ന നിലപാടില്‍ നില്‍ക്കുകയാണ് ഉന്നത തല ഉദ്യോഗസ്ഥര്‍. ബിഷപ്പ് നല്‍കിയ മൊഴിയില്‍ ഭൂരിഭാഗവും വാസ്തവവിരുദ്ധമാണെന്നും അനിവാര്യമായ തെളിവുകള്‍ ലഭിക്കുകയും ചെയ്തതിനെ  തുടര്‍ന്ന് അറസ്റ്റ് അനിവാര്യമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അന്വേഷണ സംഘം.

കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളത്രയും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ബിഷപ്പിനെതിരായ നിര്‍ണായക തെളിവുകള്‍ പൊലീസിനു ലഭിച്ചു. 2014-16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍വച്ചു 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പ് മഠത്തില്‍ തങ്ങിയതിനു സന്ദര്‍ശക റജിസ്റ്റര്‍ തെളിവാണ്. വൈദ്യ പരിശോധന റിപ്പോര്‍ട്ടും മഠത്തിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴിയുമാണു ബിഷപ്പിനെതിരായുള്ള മറ്റു തെളിവുകള്‍.

ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ഓടിക്കുന്ന ഡ്രൈവറുടെ മൊഴിയും തെളിവുകളുടെ പട്ടികയില്‍ ഉള്‍പ്പെടും. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ തന്നെയായിരുന്നു അന്വേഷണ സംഘത്തിന്റെ ജലന്ധര്‍ യാത്ര. എന്നാല്‍ ഉന്നതതല ഇടപെടല്‍ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കി. ബിഷപ്പിന്റെ മൊഴി കൂടി പരിശോധിച്ചശേഷം നടപടി മതിയെന്നായിരുന്നു വിശദീകരണം. കേരളത്തില്‍ തിരിച്ചെത്തിയ അന്വേഷണ സംഘം ബിഷപ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തി.

കന്യാസ്ത്രീ പീഡനത്തിനിരയായ 2014 മേയ് അഞ്ചിനു കുറവിലങ്ങാട് നാടുകുന്നിലെ മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. ഇതേ ദിവസം തന്നെ തൊടുപുഴ മുതലക്കോടത്തെ മഠത്തിലാണെന്നായിരുന്നു വിശദീകരണം. ബിഷപ്പിന്റെ മൊഴിയില്‍ പറയുന്ന കാര്യങ്ങളില്‍ മുക്കാല്‍ഭാഗവും തെറ്റാണെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു. അറസ്റ്റ് അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ. സുബാഷുള്ളത്. സെപ്റ്റംബര്‍ പത്തിന് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഡിവൈഎസ്പി കൈമാറും. എന്നിട്ടും അറസ്റ്റിന് അനുമതിയില്ലെങ്കില്‍ അന്വേഷണ ചുമതലയില്‍നിന്ന് മാറിനില്‍ക്കാനാണ് ഡിവൈഎസ്പിയുടെ തീരുമാനമെന്നാണു സൂചന.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News