• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
06:55 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ കേസ്; കന്യാസ്ത്രീ അട്ടപ്പാടിയിലെ ധ്യാന കേന്ദ്രത്തില്‍ പോയിരുന്നതായി സ്ഥിതീകരിച്ചു 

By Web Desk    September 17, 2018   
JALANDAR-CASE

അഗളി:ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയുമായ് ബന്ധപ്പെട്ട് അന്വേഷണസംഘം അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെത്തി. സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ വൈദികന്റെ പിന്തുണയാണ് താന്‍ പീഡനവിവരം പുറത്തുപറയാന്‍ കാരണമെന്ന് കന്യാസ്ത്രീ മൊഴിനല്‍കിയിരുന്നു. 

കന്യാസ്ത്രീ അവിടെ ധ്യാനത്തിന് എത്തിയിരുന്നെന്ന് സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. കേസന്വേഷണത്തിന്റെ ചുമതലയുള്ള വൈക്കം ഡിവൈ.എസ്.പി. സുഭാഷും സംഘവുമാണ് ശനിയാഴ്ച ഉച്ചയോടെ അഭിഷേകാത്മി മലയിലെ സെഹിയോൻ ധ്യാനകേന്ദ്രത്തിലെത്തിയത്. നാലുമണിക്കൂറോളം വൈദികരിൽനിന്നു മൊഴിയെടുത്തു. കുമ്പസാരിച്ചപ്പോഴാണോ കന്യാസ്ത്രീ പീഡനവിവരം പറഞ്ഞത് എന്നറിയില്ലെന്ന മൊഴിയാണ് ധ്യാനകേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടുള്ളത്.

2016 സെപ്റ്റംബറിലാണ് കന്യാസ്ത്രീ ധ്യാനകേന്ദ്രത്തിൽ എത്തിയത്. 2016-ൽ കുമ്പസാരിച്ചപ്പോൾ പീഡനവിവരം അറിയിച്ചെന്നാണ് അവരുടെ മൊഴി. ധ്യാനത്തിൽ പങ്കെടുത്തപ്പോഴാണ് കുമ്പസാരിച്ചത്.

അച്ചടക്കനടപടി സ്വീകരിച്ചതുകൊണ്ടാണ് കന്യാസ്ത്രീ ആരോപണം ഉന്നയിച്ചതെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആരോപിച്ചിരുന്നു. എന്നാൽ, ഇതിനും വളരെമുമ്പ് കുമ്പസാരിച്ചെന്നാണ് കന്യാസ്ത്രീയുടെ മൊഴി.

ബിഷപ്പിന്റെ പീഡനം തുടരാൻ അനുവദിക്കരുതെന്ന് ധ്യാനകേന്ദ്രത്തിലെ വൈദികൻ നിർദേശിക്കുകയായിരുന്നു. മഠത്തിൽനിന്ന് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടിയോ ഭീഷണിയോ ഉണ്ടായാൽ ധ്യാനകേന്ദ്രത്തിൽ അഭയം നൽകാമെന്നും ഈ വൈദികൻ പറഞ്ഞിരുന്നു. ഇതോടെയാണ് പീഡനത്തെ എതിർക്കാൻ ധൈര്യം കിട്ടിയതെന്നും കന്യാസ്ത്രീ മൊഴി കൊടുത്തിരുന്നു. തുടർന്ന് പരാതിയും നൽകി.

ധ്യാനത്തിൽ പങ്കെടുത്തവരെ കുമ്പസാരിപ്പിച്ച 12 വൈദികരിൽനിന്നും അന്വേഷണസംഘം മൊഴിയെടുക്കും. ധ്യാനത്തിൽ പങ്കെടുത്ത മറ്റ് ചിലരിൽനിന്നും മൊഴിയെടുക്കുമെന്ന് അറിയുന്നു. 

അതേസമയം, ധ്യാനകേന്ദ്രത്തിലെ വൈദികർക്ക് കന്യാസ്ത്രീയെ പരിചയമില്ലെന്നും പീഡനത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് ധ്യാനകേന്ദ്രം നടത്തിപ്പുകാർ പറയുന്നത്. കുറച്ചു ദിവസങ്ങൾക്കുമുന്പ് കടുത്തുരുത്തി സി.െഎ.യുടെ നേതൃത്വത്തിലുള്ള സംഘവും ഇവിടെയെത്തി മൊഴിയെടുത്തിരുന്നു. അതിനിടെ, ഫ്രാങ്കോ മുളയ്ക്കൽ ബുധനാഴ്ചതന്നെ ചോദ്യംചെയ്യലിന് എത്തുമെന്ന് ജലന്ധർ പോലീസ് അറിയിച്ചതായി കോട്ടയം എസ്.പി. ഹരിശങ്കർ പറഞ്ഞു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News