• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ പീഡന കേസ്; കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി

By Web Desk    September 9, 2018   
dgp

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം ഉയര്‍ന്ന ജലന്ധര്‍  പീഡനക്കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ച് ഡിജിപി ലോക്നാഥ് ബഹ്റ. കേസില്‍ എത്രയും വേഗം അന്വേഷണം തീര്‍പ്പാക്കാന്‍ ഐജിയ്ക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത് എന്ന് ഐജി റിപ്പോര്‍ട്ട് നല്‍കിയതായും ലോക്നാഥ് ബഹ്റ പറഞ്ഞു.

അതേസമയം, കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം കേസ് അട്ടിമറിക്കാനാണെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാ
സ്ത്രീകള്‍ ആരോപിച്ചിരുന്നു. റെയ്ഞ്ച് ഐജി വിജയ് സാക്കറെയും ഡിജിപി ലോക്നാഥ് ബഹ്റയും നിലവിലെ അന്വേഷണ സംഘത്തെ സ്വതന്ത്രമായി അന്വേഷിക്കാന്‍ അനുവദിക്കുന്നില്ലെന്നും, പരാതിക്കാരിയെ അപമാനിച്ച പി.സി ജോര്‍ജ്ജിനെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു.

ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലിന്റെ അനിശ്ചിതകാലനിരാഹാര സമരം കൊച്ചിയില്‍ തുടരുകയാണ്. സംഘടനയെ പ്രതിനിധീകരിച്ച്‌ ജോസ് ജോസഫ്, സ്റ്റീഫന്‍ എന്നിവരാണ് നിരാഹാരമിരിക്കുക.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News