• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഫ്രാങ്കോ മുളക്കലിന് ജലന്ധറില്‍  ഗംഭീര  സ്വീകരണം;   നിയമ നടപടികളുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ബിഷപ്പ് 

By Web Desk    October 19, 2018   
jalandar

ജലന്ധര്‍: ജലന്ധര്‍ പീഡനക്കേസുമായ് ബന്ധപ്പെട്ട്  മൂന്നാഴ്ചത്തെ ജയില്‍വാസം കഴിഞ്ഞെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ ഗംഭീര സ്വീകരണം. വൈദികരും നാട്ടുകാരും അടക്കം വന്‍ വരവേല്‍പ്പാണ് ഫ്രാങ്കോ മുളയ്ക്കലിന് നല്‍കിയത്. തുടര്‍ന്ന് ബിഷപ്പ് ഹൗസിലെ പള്ളിയില്‍ ഫ്രാങ്കോയുടെ നേതൃത്വത്തില്‍ പ്രത്യേക കുര്‍ബാനയും  നടന്നു. 

നിയമ നടപടികളുമായി പൂര്‍ണമായും ഇതുവരെ സഹകരിച്ചിട്ടുണ്ടെന്നും ഇനിയും സഹകരിക്കുമെന്നും വത്തിക്കാന്‍ ജലന്ധറില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ബിഷപ്പ് പറഞ്ഞു. കര്‍ശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച ബിഷപ്പ് ഫ്രാങ്കോ,തൃശൂരിലെ തറവാട് വീട് സന്ദര്‍ശിച്ച ശേഷമാണ് ജലന്ധറിലേക്ക് വിമാനം കയറിയത്. ബിഷപ്പ് എത്തുന്നറിഞ്ഞ് ബിഷപ്പ് ഹൗസിന് മുന്നിലും പരിസരങ്ങളിലും ബാനറുകളും തോരണങ്ങളും തൂക്കിയിരുന്നു.പ്രധാന ഗേറ്റിന് മുന്നിലെത്തിയതോടെ പുഷ്പവൃഷ്ടി നടത്തിയാണ് വൈദികരും കന്യാസത്രീകളും നാട്ടുകാരും അദ്ദേഹത്തെ വരവേറ്റത്.

സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ബിഷപ് ഫ്രാങ്കോ നേരെ ബിഷപ്പ് ഹൗസിനുള്ളിലെ പള്ളിയിലേക്ക് പോയി. നന്ദി സൂചകമായി പ്രത്യേക കുര്‍ബാനയും നടത്തി. എന്നാല്‍ കേസിനെ തുടര്‍ന്ന് മാര്‍പാപ്പ നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍ സഹായ മെത്രാന്‍ ആഗനലോ ഗ്രേഷ്യസും വികാരി ജനറാള്‍ ഫാ മാത്യു കോക്കണ്ടവും കുര്‍ബാനയില്‍ നിന്ന് വിട്ടു നിന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News