• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ജലന്ധര്‍ കേസ്; ബിഷപ്പ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ താന്‍ ആലോചിച്ചിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ 

By Web Desk    September 12, 2018   

ജലന്ധര്‍ : താന്‍ ബിഷപ്പ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ ആലോചിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായ് ജലന്ധര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. എന്നാല്‍  അത് ചെയ്യരുതെന്ന് സഹവൈദികര്‍ ഉപദേശിച്ചു. സഭയുടെ പ്രതിച്ഛായ തകര്‍ക്കുന്നത് മാധ്യമ വിചാരണയാണെന്നും ബിഷപ്പിന്റെ പ്രസ്ഥാവന.

സാധാരണ ജനങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ല എന്നാണ്. എന്നാല്‍ പള്ളിക്ക് എതിരെ നില്‍ക്കുന്നവര്‍ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണ്. അവര്‍ ഈ വിഷയം മാത്രമല്ല ഉന്നയിക്കുന്നത്. പ്ലേക്കാര്‍ഡില്‍ പല വിഷയങ്ങളുമുണ്ട്. അവര്‍ മറ്റു കാര്യങ്ങള്‍ക്കായി സമരം ചെയ്യുമ്‌ബോള്‍ കന്യാസ്ത്രീകളെ മുന്നില്‍ നിര്‍ത്തുന്നു. ഇത് ഗൂഢാലോചനയാണ്. നിയമനടപടികളുമായി പൂര്‍ണ്ണമായും സഹകരിക്കും. ഇതുവരെ അത് ചെയ്തിട്ടുണ്ട്.ഇക്കാര്യത്തില്‍ തടസ്സമില്ലന്നും ബിഷപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അറസ്റ്റും നടപടിയും ആവശ്യപ്പെട്ടുള്ള കേരളത്തിലെ സമരം ദേശീയ ശ്രദ്ധ നേടുമ്ബോഴാണ് ജലന്തര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. കന്യാസ്ത്രീക്കെതിരെയുള്ള പരാതി അന്വേഷിച്ചതിന്റെ പ്രതികാരമാണ് തനിക്കെതിരെയുള്ള കേസെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിക്കുന്നു.

ഇതിനിടെ ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ആരോപിച്ച്‌ ജലന്ധര്‍ രൂപത പ്രസ്താവന ഇറക്കിയിരുന്നു. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണ്. ആരോപണം തെളിയുന്നത് വരെ മാധ്യമവിചാരണയില്‍ മിതത്വം വേണം. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും ജലന്ധര്‍ രൂപത പ്രസ്താവനയില്‍ പറയുന്നു.

നാല് പേജുളള പ്രസ്തവനയാണ് പുറത്തിറക്കിയത്. ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചത് എന്ന് പ്രസ്താവനയില്‍ പറയുന്നു. തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ബിഷപ്പ് പങ്കെടുത്തു. കന്യാസ്ത്രീ വളരെ സന്തോഷത്തോടെ ബിഷപ്പിനെ സ്വീകരിച്ചു. പീഡിപ്പിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമോയെന്നും പ്രസ്താവനയില്‍ ചോദിക്കുന്നു. കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നല്‍കിയ ശേഷമാണ് ബിഷപ്പുമായി അകന്നത് എന്നും രൂപത ചൂണ്ടിക്കാട്ടി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News