• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

''അവര്‍ നിയമം മുതലെടുക്കുന്നു; ഇര കന്യാസ്ത്രീയോ, ബിഷപ്പോ എന്ന് സംശയമുണ്ട്''; വിവാദ പ്രസ്ഥാവനയുമായ് പിസി ജോര്‍ജ്

By Web Desk    September 10, 2018   
p c jeorge

 

ഇരാറ്റുപേട്ട : ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വീണ്ടും അധിക്ഷേപിച്ച്  എംഎല്‍എ പി.സി.ജോര്‍ജ്. സ്ത്രീസുരക്ഷാ നിയമം കന്യാസ്ത്രീ മുതലെടുക്കുന്നുവെന്നും,  ഇപ്പോള്‍ നടക്കുന്ന പീഡന വിവാദത്തില്‍ കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോ ഇരയെന്ന് സംശയമുണ്ടെന്നും പിസി ജോര്‍ജ്ജിന്റെ വിവാദ പ്രസ്ഥാവന.  

കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്‍പില്‍ സമരം നടത്താതെ ഒരു ഹര്‍ജി കൂടി നല്‍കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി.ജോര്‍ജ് കുറ്റപ്പെടുത്തി. 

 

 ദേശീയ വനിതാ കമ്മീഷന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News