• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:09 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ പീഡനക്കേസ്; ബിഷപ്പിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്‌തേക്കും

By Web Desk    August 13, 2018   
jalandar-case

കൊച്ചി: പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.ഫ്രാങ്കോ മുളക്കലിനെയും സഹായി  ആന്റണി മാടശ്ശേരിയെയും അന്വേഷണ സംഘം ഇന്നുതന്നെ ചോദ്യംചെയ്യും.  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും എഡിജിപി കോടതിയെ അറിയിച്ചു.

 2014ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും ഇത്രയും പഴക്കമുള്ള കേസ് ആയതിനാലാണ് തെളിവു ശേഖരണത്തിന് വൈകുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.

ഇതുവരെയുള്ള അന്വേഷണത്തില്‍ ബിഷപ്പിനെതിരായ തെളിവുകള്‍ ലഭ്യമായ സാഹചര്യത്തിലാണ് ഇന്ന് ബിഷപ്പിനെ ചോദ്യംചെയ്യുന്നത്. ഇതിനു ശേഷമായിരിക്കും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക. കേസില്‍ വൈദികരുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News