• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
08:00 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 ജലന്ധര്‍ പീഡനക്കേസ്; ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം പഞ്ചാബിലേക്ക്

By Web Desk    July 30, 2018   
jalandhar bishapp

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ജലന്ധര്‍ ബിഷപ്പ്  ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍  അന്വേഷണ സംഘം പഞ്ചാബിലേക്ക്.  ബിഷപ്പിനെ ചോദ്യംചെയ്യാനായ്  ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണ സംഘം പഞ്ചാബിലേക്ക് പേകാന്‍ തയ്യാറെടുത്തിരിക്കുന്നത്.  ബുധനാഴ്ചയാണ്  ജലന്ധറിലേക്ക് ചോദ്യം ചെയ്യലിനായ് ജലന്ധറിലേക്ക് പോകുന്നത്. ഇതു സംബന്ധിച്ച സന്ദേശം പഞ്ചാബ് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് പീഡന പരാതിയില്‍ ബിഷപ്പിനെ ചോദ്യംചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസിലെ സാക്ഷികള്‍ ഏറെയും സ്ത്രീകള്‍ ആയതിനാലുള്ള സ്വാഭാവിക കാല താമസം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്താന്‍ ഉപയോഗിച്ച ബിഎംഡബ്ല്യു കാര്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പരാതി നല്‍കിയ കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകയെയും സ്വാധീനിക്കാന്‍ ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ശ്രമിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. നടപടികളില്‍നിന്ന് പിന്മാറിയാല്‍ 10 സ്ഥലവും ഒരു മഠവും നല്‍കാമെന്ന് വാഗ്ദാനംചെയ്ത് ഒരു വൈദികന്‍ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തായത്. ഇതില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയാല്‍ ഫാ ജെയിംസ് എര്‍ത്തയിലും നിയമനടപടി നേരിടേണ്ടി വരും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News