• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജലന്ധര്‍ ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു;  രൂക്ഷ ആരോപണങ്ങളുയര്‍ത്തി കന്യാസ്ത്രീ എഴുതിയ കത്ത് പുറത്ത് 

By Web Desk    July 14, 2018   
jalandhar bishapp

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി  പരാതിക്കാരിയായ കന്യാസ്ത്രീ എഴുതിയ കത്ത് പുറത്ത്്. തന്നെ ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കിയെന്ന് ജൂണ്‍ 23ന് കന്യാസ്ത്രീ  മിഷനറീസ് ഓഫ് ജീസസിന് നല്‍കിയ കത്തില്‍ പറയുന്നു.2017 ജൂലെയില്‍ തന്നെ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് മഗര്‍ ജനറാളിന് കത്ത് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അതുകൊണ്ടാണ് താന്‍ വീണ്ടും കത്തെഴുതുന്നതെന്നും കന്യാസ്ത്രീ പറയുന്നു.

ബിഷപ്പിന്റെ ഭീഷണിക്കെതിരെ  പ്രതികരിച്ച അഞ്ച് കന്യാസ്ത്രിമാര്‍ക്ക് സന്യാസിനി മഠം നീതി ഉറപ്പാക്കിയില്ലെന്നും മദര്‍ ജനറാള്‍ ബിഷപ്പിനെ പിന്തുണച്ചെന്നും കത്തില്‍ ആരോപണമുണ്ട്. മഠത്തിലെ  കന്യാസ്ത്രീമാര്‍ക്ക് അവരുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കണമായിരുന്നു. അത് നഷ്ടപ്പെട്ടപ്പോഴാണ് പലരും മഠം ഉപേക്ഷിച്ചു പോയത്. ബിഷപ്പിനെയും മദര്‍ ജനറാളിനെയും പ്രീതിപ്പെടുത്തുന്നവര്‍ക്കേ മഠത്തില്‍ തുടരാനാവൂ എന്ന അവസ്ഥ വന്നിരിക്കുന്നു. അല്ലാത്തവര്‍ക്ക് മൂന്നാംകിട പരിഗണനയാണ് കിട്ടുന്നത്. നാല് കന്യാസ്ത്രീകള്‍ക്ക് ബിഷപ്പില്‍ നിന്ന് കടുത്ത ഭീഷണിയും മോശം പെരുമാറ്റവും ഉണ്ടായെന്നും കത്തില്‍ ആരോപിക്കുന്നു. 

അതേസമയം ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ കര്‍ദിനാളിന്റെയും പാലാ ബിഷപ്പിന്റെയും മൊഴിയെടുക്കും. ഇതിനായി സമയം ചോദിച്ചിട്ടുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു. നിരവധി തെളിവുകള്‍ ഇനിയും പരിശോധിക്കാനുണ്ട്.ഈ മാസം 18ന്  കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാകുമെന്ന് ഇതിന് ശേഷം ജലന്ധറിലേയക്ക് പോകുമെന്നും കോട്ടയം എസ്പി പറഞ്ഞു.

കന്യാസ്ത്രീ ആദ്യം കര്‍ദിനാളിനും പിന്നീട്  പാലാ ബിഷപ്പിനുമാണ് പരാതി നല്‍കിയത്. അതേസമയം, ബിഷപ്പ് കാരണം കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് മടങ്ങുന്നുവെന്ന  ആരോപണത്തില്‍ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ്  വൈക്കം ഡിവൈഎസ്പി പറയുന്നത്. ബിഷപ് നാല് തവണ കണ്ണൂരിലെ മഠത്തില്‍ പോയിട്ടുണ്ട്. കണ്ണൂരിലെ മഠത്തില്‍ ഈ കാലയളവില്‍ താമസിച്ച കന്യാസ്ത്രീകളുടെ മൊഴിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.  രേഖകളെല്ലാം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  ജലന്ധര്‍ കത്തോലിക്കാ ബിഷപ്പിനെതിരായി കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ സഭക്ക് പുറത്ത് പോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം പഞ്ചാബ് പൊലീസിന്റ സഹായവും തേടിയിട്ടുണ്ട്.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News