• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:04 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ''ലഭിച്ച അമ്പത് ലക്ഷം കടം തീര്‍ക്കാനെ തികയൂ''; നഷ്ടപരിഹാരത്തിനായ് ഇനിയും കേസ് തുടരും; നമ്പി നാരായണന്‍

By Web Desk    September 16, 2018   

'സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ  കടംവീട്ടാനേ തികയൂ എന്ന് ഐ.എസ്.ആര്‍.ഒ. മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ തന്നെ കുടിക്കയവരുടെ  പേരില്‍ നല്‍കിയ നഷ്ടപരിഹാരക്കേസില്‍  പോരാട്ടം തുടരുമെന്നും നമ്പി നാരായണന്‍.  തിരുവനന്തപുരം സബ് കോടതിയില്‍ ഒരു കോടിരൂപയുടെ നഷ്ടപരിഹാരം തേടിയാണ് കേസു നല്‍കിയത്. സ്‌നേഹിക്കുന്ന നിരവധിപേര്‍ പണംതന്നു സഹായിച്ചു. സമ്പാദ്യവും പെന്‍ഷനുമെല്ലാം കേസിനുവേണ്ടി ചെലവാക്കി' -അദ്ദേഹം പറഞ്ഞു.

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരായിരുന്ന ആര്‍.ബി. ശ്രീകുമാര്‍, ജോണ്‍മാത്യു, ചാരക്കേസ് അന്വേഷണ സംഘത്തലവന്‍ സിബി മാത്യൂസ്, പുനരന്വേഷണ സംഘത്തലവന്‍ ടി.പി. സെന്‍കുമാര്‍, അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ക്കുനേരെയാണ് നഷ്ടപരിഹാരത്തിനായി നമ്പി നാരായണന്‍ കേസ് കൊടുത്തിരിക്കുന്നത്. 1999-ലായിരുന്നു ഇത്. ഈ മാസം അവസാനം വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്.

‘സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യൽ കമ്മിറ്റി വിളിച്ചാൽ പോയി മൊഴിനൽകും. സംസ്ഥാന പോലീസ് മാത്രമല്ല പീഡിപ്പിച്ചത്. ഐ.ബി. ഉദ്യോഗസ്ഥരുമുണ്ട്. ഇവരെ എല്ലാവരെയും കണ്ടാൽ അറിയാം. മാധ്യമങ്ങളും ആക്രമിച്ചു. ഇല്ലാത്ത കഥകളാണ് എഴുതിയതെങ്കിൽ അത് നൽകിയത് ആരെന്ന് വ്യക്തമാക്കണം. ഇ.കെ. നായനാരാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അദ്ദേഹം മനുഷ്യത്വമുള്ള നല്ല ഭരണാധികാരിയാണ്. അദ്ദേഹത്തെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കെ. കരുണാകരനെ ഒരിക്കൽ പോലും കണ്ടിട്ടില്ല. നാടിനുവേണ്ടി നല്ലത് ചെയ്ത ഭരണാധികാരിയാണ് അദ്ദേഹം -നമ്പി നാരായണൻ പറഞ്ഞു. 

തന്റെ കേസ് നടത്തിയ അഭിഭാഷകരെല്ലാം ഇപ്പോൾ ഉന്നതനിലയിലാണ്. സുപ്രീംകോടതിയിൽ കേസുനടത്തിയ ഉണ്ണികൃഷ്ണൻ ഒരു രൂപപോലും വാങ്ങിയിട്ടില്ല. സുപ്രീംകോടതിവരെ ഒാരോ തവണ പോകുമ്പോഴും 30,000 രൂപയായിരുന്നു ചെലവ്. കേസിൽ കുടുക്കിയതാരാണെന്നും എന്തിനാണെന്നും എനിക്കറിയില്ല. ഒരു കോടതിയും എന്നെ കുറ്റക്കാരനായി കണ്ടില്ലെന്നത് ആശ്വാസകരമാണ്. മാനനഷ്ടക്കേസ് ഫയൽ ചെയ്തപ്പോൾ വല്ലാതെ ദുഃഖിച്ചു, നോട്ടീസ് അയക്കുമ്പോഴെല്ലാം കോടതിയിൽ പോകണമായിരുന്നു. ചെയ്യാത്ത തെറ്റിന് വലിയ ശിക്ഷയായിരുന്നു അത്. സുപ്രീംകോടതിയിൽ കേസ് പരിഗണിച്ച മൂന്നു ജഡ്ജിമാരെയും എനിക്ക് അറിയില്ല. എന്നാൽ, ശരിയറിഞ്ഞ് എനിക്കുവേണ്ടി വാദിക്കുംപോലെ തോന്നി. വിധിയറിഞ്ഞ് ഐ.എസ്.ആർ.ഒ. ചെയർമാൻ ഉൾപ്പെടെ കൂടെ ജോലിചെയ്തിരുന്ന നിരവധിപേർ വിളിച്ചു സന്തോഷം പങ്കിട്ടു -അദ്ദേഹം പറഞ്ഞു. 

കോടതിയിൽനിന്നും വളരെ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായി. അതെല്ലാം ചേർത്ത് ഒരു പുസ്തകമെഴുതണം, എന്നെക്കുറിച്ച് ഒരു സിനിമയും വരുന്നുണ്ട്, മാധവനാണ് എന്റെ വേഷം ചെയ്യുന്നത് -അദ്ദേഹം പറഞ്ഞുനിർത്തി. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News