• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:26 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി അണക്കെട്ടിലെ എട്ട് ഷട്ടറുകള്‍ താഴ്ത്തി

By Web Desk    August 20, 2018   
idukki dam

തൊടുപുഴ; മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി ചെറുതോണി അണക്കെട്ടില്‍നിന്നു ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. നിലവില്‍  സെക്കന്‍ഡില്‍ ഏഴു ലക്ഷം ലീറ്റര്‍ വെള്ളമായിരുന്നു  ഒഴുക്കിവിട്ടിരുന്നത്. അത് ആറു ലക്ഷമാക്കി കുറച്ചിരിക്കുകയാണിപ്പോള്‍.  നിലവില്‍ ഇടുക്കി അണക്കെട്ടില്‍ 2401.74 അടിയാണു ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 140 അടി വെള്ളമാണുള്ളത്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളില്‍ എട്ടെണ്ണം പൂര്‍ണമായും താഴ്ത്തി. ബാക്കിയുള്ളവ അരയടി ആക്കിയും താഴ്ത്തിയിട്ടുണ്ട്.

ചെറുതോണി ഉപ്പുതോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. ഇനി രണ്ടു പേരെ കൂടി ഇവിടെ കണ്ടെത്താനുണ്ട്. തൊടുപുഴ മേഖലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. കെഎസ്ആര്‍ടിസിയും ഭാഗികമായി സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

അതിനിടെ, ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളെക്കുറിച്ച് കുപ്രചരണം നടത്തിയ രണ്ടു പേര്‍ അറസ്റ്റിലായി. ഫ്രണ്ട്‌സ് ഓഫ് അഞ്ചുരുളി എന്ന സംഘടനയുടെ ഭാരവാഹികളായ അരുണ്‍ എം.നായര്‍, ഡെന്‍സണ്‍ മാത്യു എന്നിവരാണു അറസ്റ്റിലായത്. ജോയ്‌സ് ജോര്‍ജ് എംപി ചുമതല വഹിക്കുന്ന കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാംപിനെക്കുറിച്ചാണു ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ കുപ്രചരണം നടത്തിയത്. ഇതേക്കുറിച്ച് എംപി പരാതി നല്‍കിയിരുന്നു

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News