• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:58 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇടുക്കി ഡാം;നാലും അഞ്ചും ഷട്ടറുകള്‍ തുറന്നു

By Web Desk    August 10, 2018   
idukki dam

ഇടുക്കി:ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ അഞ്ചാമത്തെ ഷട്ടറും തുറന്നു.നാലാമത്തെ ഷട്ടര്‍ തുറന്ന് കുറച്ച് സമയങ്ങള്‍ക്ക് ശേഷമാണ് അഞ്ചാമത്തെ ഷട്ടറും തുറന്നിരിക്കുന്നത്.ഡാമിലെ നിലവിലെ ജലനിരപ്പ് ജലനിരപ്പ് 2401.50 അടിയായി.നാലാമത്തെ ഷട്ടര്‍ കൂടി തുറന്നതോടെ പെരിയാര്‍ തീരത്തുള്ളവര്‍ നിര്‍ബന്ധമായും ക്യാംപുകളിലേക്ക് മാറണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.അതേസമയം അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ നേരിയ കുറവുണ്ട്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്.സെക്കന്‍ഡില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ഇതുവരെ ഒഴുക്കിവിട്ടിരുന്നത്. രാവിലെ ഷട്ടര്‍ 40 സെന്റി മീറ്റര്‍ ഉയര്‍ത്തി 1,25,000 ലക്ഷം ലീറ്റര്‍ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്.ശക്തമായ മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്.ജനങ്ങള്‍ കൂടുതല്‍ ജാഗ്രതരായിരിക്കണമെന്ന് മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് നല്‍കി.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News