• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:21 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇടുക്കി ഡാമിന്റെ ജലനിരപ്പ് ഉയരുന്നു;  പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടാന്‍ തീരുമാനം 

By Web Desk    August 15, 2018   
idukki dam

മഴ ശക്തമാവുന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഇതോടെ ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ത്താന്‍ തീരുമാനം.  ഇന്ന് ഉച്ചക്ക് 2 മണിക്ക് ചെറുതോണി ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 1200 ക്യുമെക്സ് വരെ ഘട്ടം ഘട്ടമായി  ഉയര്‍ത്താന്‍ തീരുമാനിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പെരിയാറിന്റെ തീരനിവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തേണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പുണ്ട്.

ഇടുക്കി അണക്കെട്ടില്‍ രാവിലെ എട്ടിലെ റീഡിങ് അനുസരിച്ച് ജലനിരപ്പ് 2398.66 അടിയാണ്. പത്തുലക്ഷം ലിറ്റര്‍ (1000 ക്യുമെക്സ്) വെള്ളമാണു നിലവില്‍ പുറത്തുവിടുന്നത്. 15,74,000 ലിറ്റര്‍ (1574 ക്യുമെക്സ്) ജലമാണു അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

അതേസമയം, മാട്ടുപ്പെട്ടി ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് 75 ക്യുമെക്സ് വെള്ളം പുറത്തേക്ക് വിടുന്നതാണെന്നും കളക്ടര്‍ അറിയിച്ചു. മാട്ടുപ്പെട്ടില്‍ ജലനിരപ്പ് 1599.99 ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇതിനാല്‍ മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News