• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇടുക്കി നിറയുന്നു; ഓറഞ്ച് അലര്‍ട്ടിന് വെറും 0.36 അടി മാത്രം 

By Web Desk    July 30, 2018   
IDUKKI-DAM

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ഉയരുന്നു.  ഓറഞ്ച് അലര്‍ട്ടിന് വെറും 0.36 അടി മാത്രം ബാക്കി. ജലനിരപ്പ് 2397 അടിയിലെത്തിയാല്‍ അണക്കെട്ട്  24 മണിക്കൂറിനകം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചു. 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. തുടര്‍ന്ന് എപ്പോള്‍ വേണമെങ്കിലും വെള്ളം തുറന്നുവിടാം. 2403 അടിയാണ് സംഭരണിയുടെ പരമാവധിശേഷിയെങ്കിലും മുല്ലപ്പെരിയാര്‍കൂടി നിറഞ്ഞു നില്‍ക്കുന്നതിനാല്‍ നേരത്തേ തുറക്കാനാണ് തീരുമാനം. ഇന്ന്  രാവിലെ വരെ  2394.6 യാണ് ജലനിരപ്പ്.

2397 അടിയിലെത്തിയാല്‍ ആദ്യം ഒരു ഷട്ടര്‍ നാലുമുതല്‍ അഞ്ചു മണിക്കൂര്‍ വരെ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. ഇതിനുശേഷം നീരൊഴുക്ക് വിലയിരുത്തി കൂടുതല്‍ വെള്ളം തുറന്നുവിടണോ എന്ന് തീരുമാനിക്കും. മുന്നൊരുക്കമായി 12 സമീപ പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കി.

തിങ്കളാഴ്ച രാവിലെ 2394.58 യാണ് ജലനിരപ്പ്. 2395-ല്‍ എത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. തിങ്കളാഴ്ച ഉച്ചയോടെ വെള്ളം ഈ നിലയിലെത്തുമെന്നാണ് കരുതുന്നത്.

2397 അടി വെള്ളമായാല്‍ റെഡ് അലര്‍ട്ട് നല്‍കും. ഇതോടെ പ്രദേശവാസികളോട് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുശേഷം ചെറുതോണിയിലെ അഞ്ച് ഷട്ടറുകളില്‍ മധ്യത്തിലുള്ള ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. 34 അടി വീതിയും 40 അടി ഉയരവുമാണ് ഈ ഷട്ടറിനുള്ളത്. സെക്കന്‍ഡില്‍ 1750 ഘനയടി വെള്ളം ഇതിലൂടെ പുറത്തേക്കൊഴുകും.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News