• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:26 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇടപ്പിള്ളിയിലെ ജപ്തി ഭീഷണി;കേസില്‍ മൂന്നാഴ്ചക്കുള്ളില്‍ പ്രശ്‌നപരിഹാരം നിര്‍ദേശിക്കണമെന്ന് ഹൈക്കോടതി

By Web Desk    July 11, 2018   
preetha

കൊച്ചി:സുഹൃത്തിന് വായ്പക്കായി ജാമ്യം നിന്നതിന്‍രെ പേരില്‍ ജപ്തി ഭീഷണി നേരിടുന്ന ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീതാ ഷാജിയുടെ കേസില്‍ മൂന്നാഴ്ചക്കുള്ളില്‍ പ്രശ്നപരിഹാരം നിര്‍ദേശിക്കണമെന്ന് ഹൈക്കോടതി.കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.കേസില്‍ ആഭ്യന്തര സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവരെ കോടതി കക്ഷിചേര്‍ത്തു.പ്രീതാ ഷാജിയും കുടുംബവും കഴിയുന്ന വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജനകീയ സമരത്തെ തുടര്‍ന്ന് ജപ്തി നടപടികള്‍ നിര്‍ത്തിവെച്ച് തിരികെ പോവേണ്ടി വന്നിരുന്നു. പ്രതിഷേധം പ്രദേശത്ത് സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തു. ഈ സാഹചര്യം വിശദീകരിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി പ്രശ്നപരിഹാരം നിര്‍ദേശിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News