• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹൈക്കോടതിയില്‍ ശബരിമല സംബന്ധിച്ച് ഇന്നു പരിഗണിക്കുന്നത് 21 ഹര്‍ജികള്‍

By Web Desk    November 5, 2018   
hyecourt

കൊച്ചി: ശബരിമയില്‍ ചിത്തിര ആട്ട വിശേഷ പൂജയ്ക്കായ് നട തുറക്കുമ്പോള്‍  ഹൈക്കോടതിയില്‍ ശബരിമല സംബന്ധിച്ച് ഇന്നു പരിഗണിക്കുന്നത് 21 ഹര്‍ജികള്‍. നവാഗത ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് എന്‍. നഗരേഷാകും ഇനി ശബരിമല ഹര്‍ജികള്‍ പരിഗണിക്കുക. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമണങ്ങളില്‍ ജസ്റ്റിസുമാരായ രാമചന്ദ്രമേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക അയ്യപ്പഭക്തര്‍ക്കു വേണ്ടി അഡ്വ. ജോണ്‍സണ്‍ മനയാനി ഹാജരാകും. 

പതിനെട്ടാംപടി കയറാന്‍ ഇരുമുടിക്കെട്ടു വേണ്ടെന്ന ഹര്‍ജി കഴിഞ്ഞാഴ്ച ഹെക്കോടതി തള്ളിയിരുന്നു. അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹര്‍ജിയില്‍ അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. പൊതുവികാരം മനസിലാക്കിയുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളുംഹൈക്കോടതിയില്‍നിന്നുണ്ടാകാമെന്നാണു ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.   

കനത്ത സുരക്ഷാവലയത്തില്‍ ചിത്തിര ആട്ടവിശേഷത്തിനു ശബരിമല നട ഇന്നു െവെകിട്ട് അഞ്ചിനു തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി നട തുറന്നു ദീപം തെളിക്കും. തുടര്‍ന്നു ഗണപതിനടയും നാഗര്‍നടയും തുറന്നശേഷം പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിക്കും. ഇന്നു പ്രത്യേക പൂജകളൊന്നുമില്ല. നാളെ രാവിലെ നെയ്യഭിഷേകം. െവെകിട്ട് പടിപൂജ. രാത്രി 10 നു പൂജകള്‍ പൂര്‍ത്തിയാക്കി ഹരിവരാസനം പാടി നടയടയ്ക്കും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News