• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:00 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ദുരിതാശ്വാസത്തിനായ് ലഭിക്കുന്ന തുക അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ കിട്ടുന്നുവെന്ന് ഉറപ്പ് വരുത്തണം;  ഹൈക്കോടതി

By Web Desk    August 29, 2018   
hyecourt

കൊച്ചി:പ്രളയക്കെടുതിയില്‍  ദുരിതാശ്വാസമായ് ലഭിക്കുന്ന പണം അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ ലഭിക്കുന്നുവെന്നത് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. ഇങ്ങനെ ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പണം പിരിക്കുന്നത് ഓഡിറ്റ് ചെയ്യണം. സര്‍ക്കാര്‍ നടപടി സുതാര്യമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.  ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് 

അതേസമയം പ്രളയദുരിതാശ്വാസത്തിനായി എത്തിയ പണം വേറെ ആവശ്യത്തിനായി ഉപയോഗിക്കില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ്സ് ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനായി വിനിയോഗിക്കുന്ന പണത്തിന് കൃത്യമായ കണക്കുണ്ടെന്നും എജി കോടതിയെ അറിയിച്ചു. പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണമെന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി  പരിഗണിച്ചാണ് കോടതി ഇക്കാര്യം ചോദിച്ചത്.

ഓഗസ്റ്റ് 15 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം പ്രത്യേക അക്കൗണ്ട് രൂപീകരിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. പണം കൃത്യമായി വിനിയോഗിക്കാനായി പ്രത്യേക നിധി രൂപീകരിച്ചുകൂടെയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News