• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:39 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  ശബരിമല വിഷയം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍; വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട് വീഴ്ചകള്‍ ചൂണ്ടിക്കാട്ടാനേ കഴിയൂ എന്നും ഹൈക്കോടതി

By Web Desk    October 30, 2018   
high court

കൊച്ചി: ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍  അന്വേഷണം പ്രഖ്യാപിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ വിവേചന അധികാരമെന്ന് ഹൈകോടതി. വിഷയത്തില്‍ കോടതിക്ക് ഇടപെടുന്നതിന് പരിമിതിയുണ്ട്. സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദേശം നല്‍കാനാകില്ല, വീഴ്ചകള്‍ വന്നാല്‍ ചൂണ്ടിക്കാട്ടാനേ കഴിയൂ എന്നും വ്യക്തമാക്കി കോടതി. ശബരിമല വിഷയവുമായ് ബന്ധപ്പെട്ട്  ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈകോടതി നിരീക്ഷണം.

അന്വേഷണം പ്രഖ്യാപിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ വിവേചനാധികാരമാണ്. കോടതിക്ക് ഇക്കാര്യങ്ങളില്‍ പരിമിതിയുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തിന് തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണ്. വിജ്ഞാപനം ഇറക്കേണ്ടത് സര്‍ക്കാറുമാണെന്നും കോടതി വ്യക്തമാക്കി.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News