• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
08:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി: 18കാരനും 19കാരിക്കും ഒരുമിച്ച്‌ ജീവിക്കാം 

By Web Desk    June 1, 2018   

18കാരനും 19കാരിക്കും ഒരുമിച്ച്‌ ജീവിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

തന്റെ മകളെ കാണാനില്ലെന്ന് കാട്ടി ആലപ്പുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി നിര്‍ണായക നിരീക്ഷണങ്ങളാണ് നടത്തിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ വൈകാരികമായി ഇടപെടാനാവില്ലെന്നും ജസ്‌റ്റിസ് ചിദംബരേഷ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

നിയമ പരിരക്ഷയുള്ളപ്പോള്‍ കോടതിക്ക് സൂപ്പര്‍ ഗാര്‍ഡിയന്‍ ആകാനാവില്ല. ഉഭയ സമ്മത പ്രകാരം നിരവധി പേര്‍ ഒരുമിച്ച്‌ ജീവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇവരെ ഒരുമിച്ച്‌ ജീവിക്കുന്നതില്‍ നിന്നും തടയുന്നതെന്ന് കോടതി ചോദിച്ചു. യുവാവിന് വിവാഹ പ്രായമെത്തുമ്പോള്‍ നിയമപ്രകാരം വിവാഹം കഴിക്കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News