• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:51 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ  കേസെടുക്കാന്‍ ഒരുങ്ങി വനിതാ കമ്മീഷന്‍

By Web Desk    July 27, 2018   
hanan-case

കൊച്ചി: കോളേജ് വിദ്യാര്‍ത്ഥി ഹനാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങി വനിതാ കമ്മീഷന്‍. മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന ഹനാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു. ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണ്. സോഷ്യല്‍ മീഡിയ എന്തും പറയുന്നവരുടെ കേന്ദ്രമായി മാറുന്നുവെന്നും എം.സി.ജോസഫൈന്‍ വ്യക്തമാക്കി. 

ഇങ്ങനൊരു പെണ്‍കുട്ടി അതിജീവനത്തിനു വേണ്ടി പോരാടാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട സാഹചര്യമാണിത്. അങ്ങനെയൊരവസ്ഥ ആ കുട്ടിയ്ക്ക് നേരിടേണ്ടി വന്നത് സമൂഹത്തിന്റെ കുഴപ്പമാണ്. സമൂഹം ഇത് തിരിച്ചറിഞ്ഞ് സഹായഹസ്തം നീട്ടേണ്ടതിനു പകരം ആ കുട്ടിയെ മാധ്യമവിചാരണയ്ക്ക് വിധേയയാക്കാനിറങ്ങിയവര്‍ സാമൂഹ്യദ്രോഹികളാണ്. ഒരു സ്ത്രീ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നത് അപലപനീയമാണ്. വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവരെ പ്രത്യേകമായി സിറ്റിങ്ങുകളില്‍ വിളിച്ച് വിചാരണ ചെയ്യുമെന്നും എം.സി.ജോസഫൈന്‍ അറിയിച്ചു.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News